ഇലക്ട്രൽ ലിറ്ററസി ക്ലബിന്റെ ജില്ലാതല ഉദ്ഘാടനം ജെഡിടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളേജിൽ സബ് കലക്ടർ വി ചെൽസാസിനി നിർവഹിച്ചു. ചടങ്ങിൽ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് സബ് കലക്ടർ വിദ്യാർത്ഥികളുമായി സംവദിച്ചു.
പരിപാടിയോടനുബന്ധിച്ച് വിദ്യാലയത്തിലെ അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് ആധാർ കാർഡ് വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കുന്നതിൽ പരിശീലനം നൽകി. വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കുക, ഇരട്ടിപ്പ് ഒഴിവാക്കുക, വോട്ടർ പട്ടികയുടെ ശുദ്ധീകരണം എന്നിവയാണ് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) കെ.ഹിമ അധ്യക്ഷത വഹിച്ചു. ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ ശ്രീകുമാർ, സ്വീപ്പ് നോഡൽ ഓഫീസർ വിജയൻ, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ റോയ് ജോൺ, ഇ.എൽ.സി നോഡൽ ഓഫീസർ പി.സി സുനിത എന്നിവർ സംസാരിച്ചു.