സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷത്തിന്റെ ഭാഗമായി കുന്ദമംഗലം നിയോജകമണ്ഡലത്തിൽ ഇന്ന് അവലോകന യോഗം (സെപ്റ്റംബർ 22) ചേരും. സംരംഭക വർഷത്തിന്റെ ഭാഗമായി കേരളത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിച്ചുകൊണ്ട് 3 മുതൽ 4 ലക്ഷം വരെ ആളുകൾക്ക് തൊഴിൽ കൊടുക്കുവാനുള്ള ബൃഹത്തായ പദ്ധതി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഈ പരിപാടിയുമായി ബന്ധപ്പെട്ട് കുന്ദമംഗലം മണ്ഡലതല പുരോഗതി വിലയിരുത്തുന്ന യോഗത്തിന് പി. ടി. എ റഹീം എം.എൽ.എ നേതൃത്വം നൽകും.

കുന്ദമംഗലം രാജീവ് ഗാന്ധി സേവഘർ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 2 മണി മുതൽ ആരംഭിക്കുന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി അധ്യക്ഷത വഹിക്കും. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ മുഖ്യാതിഥിയാവും.