സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും ചേര്‍ന്ന് നടപ്പാക്കുന്ന ലഹരിമുക്ത കേരളം അധ്യാപക പരിവര്‍ത്തന പരിപാടിക്ക് കുന്നുമ്മല്‍ ബിആര്‍സിയില്‍ തുടക്കമായി. കുറ്റ്യാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിമുക്ത സമൂഹത്തിനായി അധ്യാപകരും കുട്ടികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ എം സക്കീര്‍ അധ്യക്ഷനായി. കുറ്റ്യാടി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഷമീര്‍ മുഖ്യാതിഥിയായി. ബി.പി.സി കെ സുനില്‍കുമാര്‍, പ്രധാന അധ്യാപകന് രാജന് തുണ്ടിയില്‍ എന്നിവര്‍ സംസാരിച്ചു.
