ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിവിമുക്ത കേരളം പ്രചാരണ പരിപാടിയുടെയും ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് പത്തനംതിട്ട തൈക്കാവ് ഗവ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ജില്ലാതലത്തിലും സ്കൂള്‍ തലങ്ങളിലും സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഉദ്ഘാടനത്തില്‍ മുഴുവന്‍ സ്കൂള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷം, ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ സംഘാടനം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ഒക്ടോബര്‍ രണ്ട് മുതല്‍ കേരളപ്പിറവി ദിനമായ നവംബര്‍ 1 വരെ സംസ്ഥാനത്തുടനീളം വിപുലമായ പ്രചാരണ പരിപാടി സംഘടിപ്പിക്കും.
ഒക്ടോബര്‍ രണ്ടിന് രാവിലെ എട്ടിന് കളക്ടറേറ്റ് ജംഗ്ഷനില്‍ നിന്നും ലഹരിവിമുക്ത- സമാധാന സന്ദേശ റാലി ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് റാലി ഫ്ളാഗ് ഓഫ് ചെയ്യും. വിദ്യാര്‍ഥികള്‍, കുടുംബശ്രീ, സാക്ഷരത പ്രവര്‍ത്തകര്‍, എന്‍.സി.സി., എന്‍.എസ്.എസ്., സ്കൗട്ട്സ്, ഗൈഡ്സ്, ക്ലബുകളുടെ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
8.30 ന് റാലി ഗാന്ധിസ്ക്വയറിലെത്തുകയും ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തുകയും ചെയ്യും. തുടര്‍ന്ന് ഒന്‍പതിന് ജില്ലാതല ഉദ്ഘാടന സമ്മേളനം ഗവ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. പൊതുയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നത് തല്‍സമയം പ്രദര്‍ശിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ.കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, പത്തനംതിട്ട നഗരസഭ ചെയര്മാന് അഡ്വ. ടി. സക്കീര്‍ ഹുസൈന് എന്നിവര്‍ ഗാന്ധിജയന്തിദിന സന്ദേശം നല്‍കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സ്വാഗതവും എഡിഎം ബി. രാധാകൃഷ്ണന് നന്ദിയും പറയും. യോദ്ധാവ് പദ്ധതി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനും എക്സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ വി.എ. പ്രദീപ് ലഹരി മുക്ത കേരളം പദ്ധതിയും വിശദീകരിക്കും. ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.എല്ലാ വിദ്യാലയങ്ങളിലും വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം വകുപ്പ് തല ഉദ്യോഗസ്ഥരുടെ കോണ്‍ഫറന്‍സ് നടത്തുമെന്നും എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകാഭായി അറിയിച്ചു.
‘ലഹരി വിമുക്ത കേരളം’ പ്രചാരണത്തോടനുബന്ധിച്ച് സ്കൂളുകള്‍, ലൈബ്രറികള്‍, കോളജുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുമായി സഹകരിച്ച് ജനകീയ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.ജില്ലാതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി സൂക്ത ചിത്രപ്രദര്‍ശനം സംഘടിപ്പിക്കും. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ യുപി, ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ‘ലഹരി വിമുക്ത കേരളം’ എന്ന വിഷയത്തില്‍ പെയിന്റിംഗ് മത്സരവും ഉപന്യാസരചന മത്സരവും സംഘടിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ബി. രാധാകൃഷ്ണന്, ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ. വിദ്യാധരന്, വിമുക്തി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍, സര്‍വോദയ മണ്ഡലം പ്രസിഡന്റ് ഭേഷജം പ്രസന്നകുമാര്‍, വിമുക്തി ജില്ലാ മാനേജര്‍ എസ്. സുനില്‍കുമാരപിള്ള, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഏലിയാസ് തോമസ്, പത്തനംതിട്ട ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ജാന്‍സി മേരി വര്‍ഗീസ്, ഗവ ബോയ്സ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ശോഭ ആന്റോ, പട്ടികജാതി വികസന ഓഫീസ് സൂപ്രണ്ട് അജിത്ത് ആര് പ്രസാദ്, ഡെപ്യുട്ടീ മാസ് മീഡിയാ ഓഫീസര്‍ ആര്. ദീപ, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ജിനു ഏബ്രഹാം, കുടുംബശ്രീ മിഷന് പ്രതിനിധികളായ രമ്യ എസ് നായര്‍, ആര്. രേഷ്മ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സതീഷ്, എസ്. അനില്‍കുമാര്‍, പി.ജി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.