പ്രളയക്കെടുതിയിൽ പഠന നിത്യോപയോഗ വസ്തുക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് കൈത്താങ്ങാകാൻ ‘ സഹപാഠിക്ക്‌ ഒരു ചങ്ങാതിപ്പൊതി’ എന്ന പേരിൽ മുന്നേറ്റമൊരുങ്ങുന്നു. തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രളയത്തിൽ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും ബാഗുമെല്ലാം നഷ്ടപ്പെട്ട കുട്ടികൾക്ക് വേണ്ട പഠന നിത്യോപയോഗ, ആവശ്യസാധനങ്ങൾ ‘ സഹപാഠിക്ക്‌ ഒരു ചങ്ങാതിപ്പൊതി’ എന്ന പരിപാടിയിലൂടെ കുട്ടികൾക്കും മുതിർന്നവർക്കും സമൂഹത്തിലെ സുമനസ്സുകൾക്കും നൽകാവുന്നതാണ്. ഇപ്രകാരം ലഭിച്ച വസ്തുക്കൾ പ്രളയത്തിൽപ്പെട്ട് പഠന നിത്യോപയോഗ വസ്തുക്കൾ നഷ്ടപ്പെട്ട കുട്ടികളിലേയ്ക്ക് സംസ്ഥാനവ്യാപകമായി എത്തിക്കും. കുട്ടികൾക്കുള്ള ആവശ്യസാധനങ്ങൾ തിരുവനന്തപുരം ചെട്ടികുളങ്ങരയിലെ ജില്ലാ ശിശുക്ഷേമ സമിതിയുടെ ഓഫീസിലോ മാനവീയം വീഥിയിൽ പ്രവർത്തിക്കുന്ന ജില്ലാ അഡ്മിനിസ്ട്രേഷന്റെ കളക്ഷൻ പോയിന്റിലോ വൈ.എം.ആർജംഗ്ഷനിലെ ഇൻസ്പ്രിൻറ് ഐ.എ.എസ് അക്കാഡമിയിലോ ജില്ലാ ശിശുക്ഷേമ സമിതി വോളണ്ടിയർമാരുടെ പക്കലോ  എൽപ്പിക്കാവുന്നതാണ്. സാധനങ്ങൾ നൽകുന്ന കുട്ടികളും മുതിർന്നവരും ഒരു കടലാസ്സിൽ അവരുടെ പേരും സ്കൂളും ക്ലാസ്സും എഴുതി ചങ്ങാതിപ്പൊതിയിൽ വെയ്ക്കാൻ മറക്കാതിരിക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9447441464, 9495121620, 9447525367,8129612726