വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ ജീവനക്കാർക്കും അധ്യാപകർക്കുമായി സൈബർ ജാഗരൂകസദസ് നടത്തി. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അധ്യക്ഷത വഹിച്ചു.
സർവശിക്ഷാ കേരളം ജില്ലാ പ്രോജക്റ്റ് കോ-ഓർഡിനേറ്റർ മാണി ജോസഫ്, ജില്ലാ പ്രോഗ്രാം മാനേജർ കെ.ജെ. പ്രസാദ്, കോട്ടയം ഡി.ഇ.ഒ. സെറീനാ ഭായ്, എ.ഇ.ഒ.മാരായ കെ. ശ്രീലത, എം.കെ. മോഹൻദാസ്, എസ്.ഐ: വി.ആർ. ജഗദീഷ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പി.എ. ബീന, അക്കൗണ്ട്സ് ഓഫീസർ സി. ജയശങ്കർ എന്നിവർ പങ്കെടുത്തു. സൈബർ പൊലീസ് ഉദ്യോഗസ്ഥരായ ജോർജ് ജേക്കബ്, ജോബിൻ ജയിംസ് എന്നിവർ ക്ലാസെടുത്തു.