കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐ.എം.സി.എച്ച് സെന്റര്‍ ലാബില്‍ ലാബ് പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. ഗവ.അംഗീകൃത ഡി.എം.എല്‍.ടിയാണ് യോഗ്യത. പ്രതിമാസം 5000 രൂപ സ്റ്റൈപന്‍ഡ് നല്‍കും. താല്പര്യമുളളവര്‍ ഒക്‌ടോബര്‍ 17 ന് 11.30 ന് ഐഎംസിഎച് സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ; 0495 2350591, 9947074438.

————————————————————————————————————————————————————————–

ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നത്തുന്നു. അഡ്‌ഹോക് വ്യവസ്ഥയില്‍ താല്‍കാലികമായാണ് നിയമനം. എം.ബി.ബി.എസും സ്ഥിര ടി.സി.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 18 ന് രാവിലെ 10 മണിക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഓഫീസില്‍ ഹാജരാകണം.

—————————————————————————————————————————————————————————-

ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതി 2022-23 പ്രകാരം മിൽക്ക് ഷെഡ് വികസന പദ്ധതിക്ക് കീഴിൽ വരുന്ന കിടാരി പാർക്ക് (വ്യക്തിഗതം), അതിദാരിദ്ര്യ ലഘൂകരണത്തിനായി ഒരു പശു യൂണിറ്റ് പ്രത്യേക പദ്ധതി (വനിതാ ഘടക പദ്ധതി) എന്നീ ഘടക പദ്ധതികൾ നടപ്പിലാക്കുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബ്ലോക്കുതല ക്ഷീര വികസന ഓഫീസുകളിൽ ഒക്ടോബർ 20 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും ബ്ലോക്ക്തല ക്ഷീര വികസന ഓഫീസുമായി ബന്ധപ്പെടുക.