ഡിജിറ്റൽ സർവ്വേയുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾക്ക് വടകര നഗരസഭയിൽ തുടക്കമായി. നഗരസഭയിലെ നടക്കുതാഴ വില്ലേജിൽ ഡിജിറ്റൽ സർവ്വേ നടത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി യോഗം ചേർന്നു. ഡിജിറ്റൽ സർവ്വേയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.വാർഡ്തലത്തിൽ സർവ്വേസഭകൾ സംഘടിപ്പിക്കാനും ഈ മാസം 25 നകം സർവ്വേസഭ ചേർന്ന് സർവ്വേയെക്കുറിച്ച് വിശദീകരിക്കാനും നവംബർ 1 മുതൽ സർവ്വേ നടത്താനും യോഗത്തിൽ തീരുമാനിച്ചു.