സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി സംസ്ഥാന നാഷണൽ സർവ്വീസ്സ് സ്കീമും, എക്സൈസ് വകുപ്പും, വിമുക്തി മിഷനും സംയുക്തമായി ‘ബോധ്യം 2022’ ലഹരി വിരുദ്ധബോധവൽക്കരണ ക്വിസ് മത്സരം സംഘടിപ്പിച്ചു. തിരുവനന്തപുരം എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ പൂജപ്പുര കേന്ദ്രിത്തിൽ നടന്ന ജില്ലാ തല മത്സരം വി കെ പ്രശാന്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. എൽ ബി എസ് ഡയറക്ടർ, ഡോ. എം. അബ്ദുൾറഹ്മാൻ അധ്യക്ഷതവഹിച്ചു.
തിരുവനന്തപുരം ജില്ലയിലെ വിവിധസ്കൂൾ, കോളേജുകളെ പ്രതിനിധീകരിച്ച് 200 ൽ പരം വിദ്യാർത്ഥികൾ ക്വിസ്സിൽ പങ്കെടുത്തു. ജില്ലയിലെ വിവിധ എൻ എസ് എസ് യൂണിറ്റിലെ പ്രോഗ്രാം ഓഫീസർമാരും, രക്ഷിതാക്കളും പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് മനുഷ്യച്ചങ്ങലയും കോളേജിൽ സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ അഡീഷണൽ എക്സൈസ് കമ്മീഷണറും, വിമുക്തി മിഷൻറെ സി ഇ ഒ യും ആയ ഡി രാജീവ് മുഖ്യാതിഥി ആയിരുന്നു.പ്രൊഫസർ ദിലീപ് വി കെ, പ്രൊഫസർ സന്ദീപ്ചന്ദ്രൻ എന്നിവർ ക്വിസ് മത്സരങ്ങൾക്ക് നേതൃത്വം നൽകി. ബോധ്യം പ്രതിജ്ഞ എൻ എസ് എസ് വോളന്റീർ കുമാരി ക്രിസ്റ്റീന ആൻറണി ചൊല്ലിക്കൊടുത്തു.
എൽ ബി എസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ജയമോഹൻ, സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ അൻസർ ആർ. എൻ, എക്സൈസ് ഇൻസ്പെക്ടർ വി ജി സുനിൽകുമാർ, എൻ എസ് എസ് ടെക്നിക്കൽ സെൽ ജില്ലാ കോഡിനേറ്റർ പി ഉണ്ണികൃഷ്ണൻ, എൽ ബി എസ് കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസറായ പ്രൊഫസർ സീന കെ ആർ തുടങ്ങിയവർ സംസാരിച്ചു.