ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ കൺസ്യൂമർഫെഡിന്റെ ലിറ്റിൽ ത്രിവേണി സൂപ്പർമാർക്കറ്റ് വടകര മേപ്പയിൽ റോഡിൽ പ്രവർത്തനമാരംഭിച്ചു. ജില്ലയിലെ പതിനാലാമത്തെയും വടകരയിലെ രണ്ടാമത്തെയും സൂപ്പർമാർക്കറ്റാണിത്. നിത്യോപയോഗ സാധനങ്ങൾക്ക് പുറമേ സ്റ്റേഷനറി, ഹൗസ് ഹോൾഡ് സാധനങ്ങൾ, ത്രിവേണി നോട്ട് ബുക്കുകൾ, പഠനോപകരണങ്ങൾ തുടങ്ങിയവ ഇവിടെ ലഭ്യമാകും.
നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് അധ്യക്ഷനായി. നടക്കുതാഴ സഹകരണ ബാങ്ക് പ്രസിഡന്റ് അരവിന്ദാക്ഷൻ ആദ്യ വിൽപ്പന നടത്തി.
ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ സജീവ് കുമാർ, ലീബ പി പി, കെ എം സജിഷ, അഫ്സൽ, അജിത, സഹകരണ യൂണിയൻ സർക്കിൾ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ, കൺസ്യൂമർഫെഡ് റീജണൽ മാനേജർ പി കെ അനിൽകുമാർ, അസിസ്റ്റന്റ് റീജണൽ മാനേജർ വൈ എം പ്രവീൺ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു