രണ്ടു റോഡുകളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ രണ്ടു റോഡുകളുടെ നവീകരണ പ്രവൃത്തി പൊതുമരാമത്ത് ടൂറിസം യുവജന കാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ശിലാഫലകം അനാച്ഛാദനം ചെയ്തു.

5.51 കോടി രൂപ ചെലവിൽ നവീകരിക്കുന്ന ചെത്തുകടവ് -മെഡിക്കൽ കോളേജ് റോഡിന്റെയും 3.22 കോടി രൂപ ചെലവിൽ നവീകരിക്കുന്ന പടനിലം-കളരിക്കണ്ടി റോഡിന്റെയും പ്രവൃത്തിയാണ് ഉദ്ഘാടനം ചെയ്തത്. ചെത്തുകടവ് മുതൽ കുരിക്കത്തൂർ വരെയുള്ള റോഡ് 2.800 കി. മീ നീളം, 5.50 മീറ്റർ വീതിയിലും പടനിലം മുതൽ കളരിക്കണ്ടി വരെയുള്ളത് 1.600 കി.മീ നീളം, 5.50 മീറ്റർ വീതിയിലും ബി.എം ആൻഡ് ആൻഡ് ബി.സി സർഫസോടുകൂടി നവീകരിക്കാനാണ് പദ്ധതി.

ചെത്തുകടവ് നടന്ന ചടങ്ങിൽ പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു നെല്ലൂളി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍, വൈസ് പ്രസിഡന്‍റ് വി. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സുധ കമ്പളത്ത്, എം ധനീഷ്ലാല്‍, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍. ഷിയോലാല്‍, ബ്ലോക്ക് മെമ്പർ ടി.പി മാധവന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു.സി പ്രീതി മെമ്പര്‍മാരായ കെ സുരേഷ്ബാബു, ജിഷ ചോലക്കമണ്ണില്‍, ടി ശിവാനന്ദൻ, സജിത ഷാജി, ലീന വാസുദേവൻ,മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സി. എഞ്ചിനീയര്‍ വി.കെ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നോര്‍ത്ത് സര്‍ക്കിള്‍ റോഡ്സ് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ് സ്വാഗതവും റോഡ്സ് സബ് ഡിവിഷന്‍ അസി. എക്സി. എഞ്ചിനീയര്‍ എന്‍ ശ്രീജയന്‍ നന്ദിയും പറഞ്ഞു.