തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിച്ചത് 11,25,063 പേര്‍.   വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍, രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് കോളേജ്, ഗവ കോളേജ് ആറ്റിങ്ങല്‍, ഇഖ്ബാല്‍ കോളേജ് പെരിങ്ങമ്മല, എച്ച്.എച്ച്.എം.എസ്.പി.ബി എന്‍.എസ്.എസ് കോളേജ് ഫോര്‍ വുമണ്‍ നീറമണ്‍കര കൂടാതെ അരുവിക്കര മണ്ഡലത്തിലെ വട്ടപ്പന്‍കാട് ട്രൈബല്‍ ഏരിയയിലും വാമനപുരം മണ്ഡലത്തിലെ പാണയം ട്രൈബല്‍ ഏരിയയിലും അമ്പൂരി ട്രൈബല്‍ ക്യാമ്പിലും ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍ ക്യാമ്പുകള്‍ നടന്നു. വരും ആഴ്ചകളില്‍  ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍ 80 % ലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍  അറിയിച്ചു.