നിർമാണ തൊഴിലാളികൾക്കായി കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. വെൽഫെയർ ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ എസ്. ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ സ്റ്റേഷൻ എസ്.എച്ച്.ഒ.യു. ശ്രീജിത്ത് ക്ലാസെടുത്തു. അച്ചാമ്മ കുര്യൻ, അഭിലാഷ് ആർ. തുമ്പയിൽ എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ ട്രേഡ് യൂണിയൻ നേതാക്കൾ, നിർമാണ മേഖലയിൽ നിന്നുള്ളവർ എന്നിവർ പങ്കെടുത്തു.
