കേരളപ്പിറവിയോടനുബന്ധിച്ച് നവംബര്‍ ഒന്നു മുതല്‍ 7 വരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വിവിധ രചന മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഉപന്യാസം, കഥ, കവിത എന്നീ വിഭാഗങ്ങളിലായി വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ മല്‍സരങ്ങളില്‍ പങ്കെടുത്തു. രചനകള്‍ വിദഗ്ധ സമിതി വിലയിരുത്തിയ ശേഷം ഭരണഭാഷ വാരാഘോഷ സമാപന വേളയില്‍ വിജയികളെ പ്രഖ്യാപിക്കും. മികച്ച രചനകള്‍ വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സാമൂഹിക മാധ്യമ പേജുകളില്‍ പ്രസിദ്ധീകരിക്കും.