കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ നെടുങ്കണ്ടം ജില്ലാ സ്പോര്‍ട്സ് അക്കാദമി ചാമ്പ്യന്മാരായി. 28 സ്വര്‍ണ്ണവും 19 വെള്ളിയും 17 വെങ്കലവും കരസ്ഥമാക്കിയാണ് ഇവര്‍ ജേതാക്കളായത്. ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലാണ് നെടുങ്കണ്ടം സ്‌പോര്‍ട്‌സ് അക്കാദമി പ്രവര്‍ത്തിച്ചു വരുന്നത്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ജൂഡോ പരിശീലകന്‍ പ്രജീഷ് പി.വിയാണ് കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്.