കട്ടപ്പന നഗരസഭയിലെ ഹരിതകര്‍മ്മസേന അംഗങ്ങളുടെ റിവ്യൂ മീറ്റിംഗ് നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ഹാളില്‍ നടന്ന യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള യൂണിഫോമും അനുബന്ധ ഉപകരണങ്ങളായ സാനിറ്റൈസര്‍, ഗംബൂട്ട്, മാസ്‌ക്, ഫേസ്ഷില്‍ഡ്, റെയിന്‍കോട്ട് എന്നിവ അടങ്ങുന്ന കിറ്റും വിതരണം ചെയ്തു.
കട്ടപ്പന മുന്‍സിപ്പാലിറ്റിയില്‍ 34 വാര്‍ഡുകളിലായി 68 ഹരിതകര്‍മ്മ സേനാ അംഗങ്ങളാണുള്ളത്. റിവ്യൂ മീറ്റിങ്ങില്‍ നിലവിലുള്ള പ്രവര്‍ത്തനങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. നഗരസഭാ പരിധിയിലെ എല്ലാ വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും യൂസര്‍ഫീ നിര്‍ബന്ധമായി ഈടാക്കണമെന്ന് യോഗത്തില്‍ തീരുമാനം എടുത്തു.
നഗരസഭ കൗണ്‍സിലര്‍മാരായ സിജു ചക്കുമൂട്ടില്‍, ധന്യ അനില്‍, നഗരസഭ സെക്രട്ടറി പ്രകാശ് കുമാര്‍ വി., ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ വി. കെ., ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനുപ്രിയ, കുടുംബശ്രീ ചെയര്‍പേഴ്‌സണുകള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.