ഉത്തരാഖണ്ഡില് നടക്കുന്ന 48ാ മത് ജൂനിയര് നാഷണല് (ആണ്കുട്ടികള്) കബഡി ചാമ്പ്യന്ഷിപ്പിലും ജാര്ഖണ്ഡില് നടക്കുന്ന 32ാ മത് സബ് ജൂനിയര് (ആണ്കുട്ടികള് & പെണ്കുട്ടികള്) നാഷണല് ചാമ്പ്യന്ഷിപ്പിലും പങ്കെടുക്കുന്ന കേരള ടീമിന്റെ സെലക്ഷന് ട്രയല്സ് നവംബര് 7,8 തിയ്യതികളില് രാവിലെ 8 മണിക്ക് തിരുവനന്തപുരം ആറ്റിങ്ങൽ ശ്രീപാദം ഇന്ഡോര് സ്റ്റേഡിയത്തില് നടക്കും. സെലക്ഷന് ട്രയല്സില് പങ്കെടുക്കുന്ന ജില്ലാ കബഡി കായികതാരങ്ങള് വയസ്സ് തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ് (20/11/2022 പ്രകാരം 20 വയസ്സോ അതില് താഴെയോ പ്രായമുള്ള ആണ്കുട്ടികള് & 31/12/2022 പ്രകാരം 16 വയസ്സോ അതില് താഴെയോ പ്രായമുള്ള ആണ്കുട്ടികളും & പെണ്കുട്ടികളും), ആധാര് കാര്ഡ്, 3 ഫോട്ടോ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. വിവരങ്ങള്ക്ക് 0495 2722593.
