സംസ്ഥാന യുവജനക്ഷേമ ബോർഡും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും സംയുക്തമായി ‘കേരളോത്സവം 2022’ സംഘടിപ്പിക്കുന്നു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നവംബർ 12 മുതൽ 20 വരെയാണ് പരിപാടി. യുവജനങ്ങളുടെ സർഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഹാമേളയാണ് കേരളോത്സവം.

വിപുലമായ പരിപാടികളോടെയാണ് പഞ്ചായത്ത് കേരളോത്സവം സംഘടിപ്പിക്കുന്നത്. പരിപാടി ഗ്രാമീണ ഉത്സവമാക്കി മാറ്റാൻ മുഴുവൻ ആളുകളുടെയും സഹായ സഹകരണം ഉണ്ടാകണമെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു.കേരളോത്സവത്തിൽ വിവിധ കലാ കായിക വിനോദ മത്സരങ്ങൾ നടക്കും.