കുട്ടികളുടെ സംരക്ഷണവും ക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് തയ്യാറാക്കിയ ബാലനിധിയിലേക്ക് സംഭാവനകള്‍ സ്വീകരിക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് തയ്യാറാക്കിയ ക്യൂആര്‍ കോഡിന്റെ ജില്ലാതല പ്രചരണം തുടങ്ങി. ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് ആദ്യ നിക്ഷേപം നല്‍കിക്കൊണ്ട് ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ കെ. ദേവകി, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ടി.യു സ്മിത, ആര്.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്, പ്രൊട്ടക്ഷന്‍ ഓഫീസര്‍ മജേഷ് രാമന്, വി.കെ രഞ്ജിത്, ഔട്ട് റീച്ച് വര്‍ക്കര്‍ എം.വി അഖിലേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
