ബാലാവകാശ വാരാചാരണത്തിന്റെ സമാപന സമ്മേളനം കണിയാമ്പറ്റ ഗവ ചില്‍ഡ്രന്‍സ് ഹോമില്‍ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും അദ്ദേഹം നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി നാടന്‍ കലാരൂപങ്ങളായ മംഗലം കളി, കുടചോഴികളി എന്നിവയും സംഘടിപ്പിച്ചിരുന്നു. സി.ഡബ്ലു.സി മെമ്പര്‍ സി.ടി. ബിബിന്‍ അധ്യക്ഷത വഹിച്ചു. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് എ. സൈദലവി, കെ.ഓമന, മജേഷ് രാമന്, അബ്ദുല്‍ റഷീദ് പുളിഞ്ഞാല്‍, മഞ്ജു ജോര്‍ജ്, അമീര്‍ അറക്കല്‍, അബ്ദുല്‍ റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
