ഓമശ്ശേരി മർക്കന്റയിൽ കോ- ഓപ്പറേറ്റിവ് സൊസൈറ്റി നിർമ്മിച്ച കെട്ടിടം സഹകരണ രജിസ്‌ട്രേഷൻ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു.ഒ.എം.സി.ഒ.എസ് പ്രസിഡന്റ് ഒ.കെ നാരായണൻ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ പി ടി എ റഹീം, ലിന്റോ ജോസഫ്, ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ നാസർ, വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ, ജോയിന്റ് രജിസ്ട്രാർ ബി.സുധ, അസിസ്റ്റന്റ് രജിസ്ട്രാർ വിനു കെ.സെഡ്, ഒ.എം.സി.ഒ.എസ് സെക്രട്ടറി എം.എം രജയ്‌, സൂര്യ ഗഫൂർ, സി.കെ വിജയൻ ജനപ്രതിനിധികൾ സൊസൈറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.