താല്‍കാലിക നിയമനം

കല്‍പ്പറ്റ നഗരസഭയില്‍ വസ്തു നികുതി പരിഷ്‌കരണ ജോലിക്കായി ദിവസ
വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം. യോഗ്യത കംപ്യൂട്ടര്‍ പരിജ്ഞാനം മലയാളം ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംങ്, നഗരസഭയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 5 വൈകുന്നേരം 5ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍ 04936 202349, 203744

വാര്‍ഡന്‍ നിയമനം

മാനന്തവാടി പട്ടികവര്‍ഗ്ഗ വികസന ഓഫീസ് പരിധിയിലെ കുഴിനിലം അഗതി മന്ദിരത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ വാര്‍ഡന്‍ നിയമനം നടത്തു ന്നതിനുള്ള കൂടിക്കാഴ്ച്ച ഡിസംബര്‍ 3 ന് രാവിലെ 10.30 ന് പട്ടിക വര്‍ഗവികസന ഓഫീസില്‍ നടക്കും. മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് പരിധിയില്‍ സ്ഥിര താമസക്കാരായ പ്ലസ് ടു പാസായ 35 നും 50 നും ഇടയില്‍ പ്രായമുള്ള പട്ടിക വര്‍ഗ വനിതകള്‍ക്ക് കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ യും ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഹാജരാകണം. ഫോണ്‍ : 04936 240210.

കൊമേഴ്സ്യല്‍ അപ്രന്റീസ് നിയമനം

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് കൊമേഴ്സ്യല്‍ അപ്രന്റീസിനെ നിയമിക്കുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 6 ന് രാവിലെ 11 ന് കല്‍പ്പറ്റ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂല്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kspcb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 203013

ഓവര്‍സിയര്‍ നിയമനം

മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയര്‍ തസ്തികയിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത – മൂന്ന് വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ്/രണ്ട് വര്‍ഷ ഡ്രാഫ്‌സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ്. പ്രവര്‍ത്തി പരിചയം അഭിലഷണീയം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 9 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 04936 202418