”വിഷരഹിത പച്ചക്കറി കൃഷി എല്ലാവര്‍ക്കും” എന്ന സന്ദേശമുയര്‍ത്തി സ്‌കൂള്‍തല പച്ചക്കറി കൃഷിക്കൊരുങ്ങുകയാണ് ചുണ്ടേല്‍ ആര്‍.സി.എച്ച്.എസിലെ വിദ്യാര്‍ത്ഥികള്‍. കൃഷിവകുപ്പിന്റെ പ്രോജക്ട് അധിഷ്ഠിത പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളില്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. തരിശുഭൂമിയായിക്കിടന്ന 40 സെന്റ് ഭൂമിയെ കൃഷിയോഗ്യമാക്കി ശാസ്ത്രീയമായ മണ്ണ് പരിശോധന ഉള്‍പ്പെടെ നടത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈത്തിരി കൃഷിഭവന്റെ സഹായസഹകരണങ്ങളും പദ്ധതിക്കുണ്ട്. പദ്ധതിയുടെ നടീല്‍ ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ തോമസ് അധ്യക്ഷത വഹിച്ചു. പച്ചക്കറി കൃഷി വികസന പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മമ്മൂട്ടി പദ്ധതി വിശദീകരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഒ. ജിനിഷ, വാര്‍ഡ് മെമ്പര്‍ ബി. ഗോപി, കൃഷി ഓഫീസര്‍ കെ.വി ശാലിനി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫ്രാന്‍സിസ് സാന്റോ, പി.ടി.എ പ്രസിഡന്റ് വി. മൊയ്തീന്‍, അധ്യാപകരായ ഷേര്‍ളി സെബാസ്റ്റ്യന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
