പ്രളയക്കെടുതി മൂലവും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതുമൂലവും തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ നഷ്ടപ്പെട്ട പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്യുന്നതിന് സ്‌കൂൾ തുറക്കുന്ന മുറയ്ക്ക് സൗകര്യം ഒരുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. എസ്.എസ്.എൽ.സി ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ നഷ്ടപ്പെട്ടവർക്കും സ്‌കൂളുകൾ തുറക്കുന്ന മുറയ്ക്ക് അപേക്ഷ നൽകാമെന്നും അദ്ദേഹം അറിയിച്ചു.