ശബരിമല എ.ഡി.എം പി. വിഷ്ണുരാജ് ശബരിമല സന്നിധാനവും പരിസരവും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സന്നിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സന്ദര്‍ശനവേളയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധയില്‍ കൊണ്ടുവന്നതും പരിഹാരം കാണേണ്ടതുമായ വിഷയങ്ങളില്‍ പൊതുമരാമത്ത്, ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
