ജില്ലാ സൈനീകക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ സായുധസേന പതാക ദിനം ആചരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പതാകനിധിയുടെ സമാഹരണോദ്ഘാടനം ജില്ലാ കളക്ടര്‍ എ.ഗീത സായുധസേന പതാകയുടെ ആദ്യ വില്‍പന സ്വീകരിച്ച് നിര്‍വഹിച്ചു. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.അജീഷ്, വി. അബൂബക്കര്‍, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, ലെഫ്.കേണല്‍ ഹരിദാസ്, ജില്ല സൈനിക ക്ഷേമ ഓഫീസര്‍ എസ്.സുജിത, എക്സകോപ്സ് പ്രസിഡന്റ് എം.വി പുഷ്പാംഗദന്‍, എം.എം ഷൗക്കത്തലി, സൈനീക് ക്ഷേമ ജീവനക്കാര്‍, എന്‍.സി.സി കേഡറ്റുമാര്‍ എന്നിവര്‍ പങ്കെടുത്തു. രാഷ്ട്രത്തിനുവേണ്ടി ജീവന്‍ തൃജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരം അര്‍പ്പിക്കുന്നതിനായാണ് എല്ലാ വര്‍ഷവും ഡിസംബര്‍ 7 സായുധസേന പതാക ദിനം ആചരിക്കുന്നത്. പതാക നിനിധിയിലൂടെ സമാഹരിക്കുന്ന തുക വിമുക്തഭടന്മാര്‍ക്കും സൈനികരുടെ വിധവകള്‍ക്കും മക്കള്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ ഉപയോഗിക്കും.