വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസറായി ഡോ. വി.കെ രാജീവന് ചുമതലയേറ്റു. നാല് വര്‍ഷത്തോളമായി കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടായിരുന്നു. തലശ്ശേരി സ്വദേശിയാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.കെ. സക്കീന ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറായി സ്ഥലംമാറി പോയ ഒഴിവിലാണ് പുതിയ ചുമതല.
