ജില്ലാ സ്‌കൂള്‍ കലോത്സവ നഗരിയില്‍ ഹയര്‍സെക്കണ്ടറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഫ്രീഡം വാള്‍ ശ്രദ്ധേയമായി ജില്ലയിലെ വിവിധ സ്‌കൂളുകളിലായി പ്രവര്‍ത്തിക്കുന്ന 52 എന്‍എസ്എസ് യൂണിറ്റുകളാണ് സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തോടനുബന്ധിച്ച് ഫ്രീഡം വാള്‍ തയ്യാറാക്കിയത്. മഹാത്മാഗാന്ധിയുടെ മഹത് വചനങ്ങളും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ചിത്രങ്ങളും ഫ്രീഡം വാളില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്‍എസ്എസ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എസ് ശ്യാല്‍, മാനന്തവാടി ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ കെ. രവീന്ദ്രന്‍, പ്രോഗ്രാം ഓഫീസര്‍ നീതു റോസ് ജോസഫ്, വോളന്റീയര്‍ ലീഡേഴ്സ് സോനാ ഷാജി, സെബാസ്റ്റ്യന്‍ തോമസ്, അഭിഷേക് വിനോദ്, അലന ഡൊമിനിക് തുടങ്ങിയവരാണ് ഫ്രീഡം വാള്‍ പ്രദര്‍ശനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.