സംസ്ഥാന സര്‍ക്കാര്‍ റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. 966 സ്‌ക്വയര്‍ ഫീറ്റില്‍ ഇരുനിലകളിലായി ക്ലാസ് മുറികള്‍, ശിശു സൗഹൃദ ശുചിമുറി, കളിസ്ഥലം, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, മീറ്റിങ് ഹാള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് അങ്കണവാടിയില്‍ ഒരുക്കിയിരിക്കുന്നത്. വനിതാ ശിശു വികസന വകുപ്പില്‍ നിന്ന് 27.64 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ പതിനഞ്ച് കുട്ടികളുള്ള അങ്കണവാടിയില്‍ 30 ലധികം കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ട്.