ബംഗാളി സിനിമകൾ ഇതിഹാസതുല്യരായ പ്രതിഭകളുടെ നിഴലിലാണെന്നും അവരുടെ സ്വാധീന വലയം മറികടക്കാൻ നവാഗതർക്ക് കഴിയുന്നില്ലെന്നും ബംഗാളി സംവിധായകൻ ഇന്ദ്രസിസ് ആചാര്യ. സത്യജിത് റേയെ പോലുള്ളവരുമായുള്ള താരതമ്യപ്പെടുത്തൽ സിനിമ സ്വപ്നം കണ്ട നടക്കുന്നവർക്കും പുതിയ സംവിധായകർക്കും വെല്ലുവിളി ഉയർത്തുകയാണെന്നും രാജ്യാന്തര മേളയുടെ മീറ്റ് ദി ഡയറക്ടറിൽ പങ്കെടുക്കവേ ആചാര്യ പറഞ്ഞു.
തിയേറ്റർ നിറഞ്ഞു കവിയുന്ന രാജ്യാന്തര മേളയിലെ ആവേശം ഇതര ഭാഷകളിലെ സംവിധായകർക്ക് സന്തോഷം പകരുന്നൂവെന്ന് മണിപ്പൂരി സംവിധായകൻ റോമി മെയ്തേയ് പറഞ്ഞു.
മായ് ന്യുയെൻ, റോമി മെയ്തേയ്, മസൂദ് റഹ്മാൻ പ്രൊശൂൺ , അമിൽ ശിവ്ജി ,അമൻ സച്ച്ദേവ്, ഐമർ ലബാക്കി, ഇന്ദ്രസിസ് ആചാര്യ, പ്രിയനന്ദനൻ ,ബാലു കിരിയത്ത് തുടങ്ങിയവർ പങ്കെടുത്തു. മീരാ സാഹേബ് മോഡറേറ്ററായിരുന്നു.