വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ കണ്ടിജന്റ് വർക്കേഴ്സിനെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഡെങ്കിപ്പനി/ ചിക്കുൻ ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായാണ് അഞ്ച് കണ്ടിജന്റ് വർക്കേഴ്സിനെ 90 ദിവസത്തേക്ക് നിയമിക്കുന്നത്. കൊതുകു നശീകരണ പ്രവർത്തനങ്ങളായ ഫോഗിങ്, സ്പ്രേയിങ് എന്നിവയിൽ പ്രവർത്തി പരിചയമുള്ളവർക്കും ജില്ലയിൽ നിന്നുള്ളവർക്കും മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ, ബയോഡേറ്റ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ഡിസംബർ 23ന് രാവിലെ 9 30ന് തിരുവനന്തപുരം കുലശേഖരത്തുള്ള വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. ഏഴാം ക്ലാസ് ആണ് യോഗ്യത. അപേക്ഷകർ 45 വയസ്സിനകത്തുള്ളവരായിരിക്കണം.