കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് 2022 ലെ ലാപ്ടോപ്പ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യയന വര്‍ഷത്തില്‍ പ്രൊവിഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. എന്‍ട്രന്‍സ് കമ്മീഷന് നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ (എം ബി ബി എസ്, ബി.ടെക്, എം.ടെക്, ബി എ എം എസ്, ബി ഡി എസ്, ബി വി എസ് സി ആന്റ് എ എച്ച്, എം ഡി എസ്, എം ഡി, ബി എച്ച് എം എസ്, പി ജി ആയുര്‍വ്വേദ, ഹോമിയോ, എം വി എസ് സി ആന്റ് എ എച്ച്) എന്നീ കോഴ്സുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഡിസംബര്‍ 30 നകം കോഴിക്കോട് കേരള കള്ള് വ്യവസായ തൊഴിലാളി ബോര്‍ഡില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495 2384355.
