കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തെ ലാപ്ടോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്, ബി.ടെക് , എം.ടെക് , ബിഎഎംഎസ് , ബിഡിഎസ് , ബിവിഎസ് സി ആന്റ് എഎച്ച് , എംഡിഎസ് , എംഡി, ബിഎച്ച്എംഎസ്, പിജി ആയുര്‍വേദ, പിജി ഹോമിയോ, എംവിഎസ് സി ആന്റ് എഎച്ച് എന്നീ കോഴ്സുകളില്‍ കേന്ദ്ര/സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷന് നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ 2022-23 വര്‍ഷം ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.
നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഡിസംബര്‍ 30ന് മുമ്പായി ജില്ല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അയക്കേണ്ട വിലാസം:ജില്ല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, അശോക് നഗര്‍, കാഞ്ഞാണി റോഡ്, അയ്യന്തോള്‍ പി.ഒ, തൃശൂര്‍-3. നിശ്ചിത തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല ഫോണ്‍: 0487 2364900