ജീവിത ശൈലി രോഗങ്ങളെ തുടക്കത്തിൽ തന്നെ കണ്ടെത്തി തടയുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് ആരോഗ്യ ശുചിത്വ സമിതിയുടെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗ പ്രതിരോധ ക്യാമ്പ് നടത്തി.
പ്രമേഹം , പ്രഷർ തുടങ്ങിയ ജീവിതശൈലി രോഗ പരിശോധനയും ബോധവൽക്കരണവും ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .
വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. ആശാവർക്കർ പി.പി ഷൈമ , അബു കാപ്പാറോട്ട് ,സുനിൽ പാറക്കുന്നത്ത് , പി കെ റഫീഖ് , പി.പി റസാഖ്, കെ എം സി അമ്മദ് ഹാജി, ബീന മാവിലപ്പാടി എന്നിവർ സംസാരിച്ചു. രണ്ടാം വാർഡിലെ നൂറുകണക്കിനാളുകൾ ക്യാമ്പിലെത്തി പരിശോധന നടത്തി.