ആലപ്പുഴ: കാര്‍ത്തികപള്ളി താലൂക്കില്‍ നടന്ന ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തില്‍ ലഭിച്ച 244 പരാതികള്‍ പരിഹരിച്ചു. 249 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. അതത് തലൂക്ക്തല വകുപ്പ് മേധാവികളുടെ സാന്നിധ്യത്തില്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നേരിട്ടാണ് പരാതികള്‍ പരിഗണിച്ചത്. കൂടുതല്‍ പരിശോധനകള്‍ ആവശ്യമുള്ളവ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് കളക്ടര്‍ കൈമാറി.
അദാലത്ത് ദിവസം മാത്രം കാര്‍ത്തികപള്ളി താലൂക്ക് പരിധിയില്‍ നിന്ന് 165 പരാതികളാണ് ലഭിച്ചത്. നേരത്തെ ലഭിച്ച 84 പരാതികളും ഉള്‍പ്പടെയാണ് 249 പരാതികള്‍ പരിഗണിച്ചത്. കുടിവെള്ള പ്രശ്‌നം, അതിര്‍ത്തി പ്രശ്‌നം, വഴി തര്‍ക്കം, വീട് നിര്‍മാണം, ബാങ്കിങ്, കൃഷി, അനധികൃത കയ്യേറ്റം, വിദ്യാഭ്യാസ സഹായം, സ്വയം തൊഴില്‍ സഹായം തുടങ്ങിയ പരാതികളാണ് അദാലത്തില്‍ ലഭിച്ചത്.ഹരിപ്പാട് ശബരി ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്ത് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ആശ സി. എബ്രഹാം, ജെ. മോബി, ചെങ്ങന്നൂര്‍ ആര്‍.ഡി. ഒ. എസ്. സുമ, കാര്‍ത്തികപള്ളി തഹസില്‍ദാര്‍ പി.എ. സജീവ് കുമാര്‍, ചെറുതന പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു,
വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.