കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ 2022-23 അധ്യയന വർഷത്തിൽ ത്രിവൽസര, പഞ്ചവൽസര എൽ.എൽ.ബി കോഴ്‌സിലേക്കുള്ള അഡ്മിഷൻ നടത്തുന്നതിന് എൻട്രൻസ് കമ്മീഷണർ നൽകിയ അവസാന തീയതിയായ ഡിസംബർ 27 നു ശേഷം ഉണ്ടായേക്കാവുന്ന ഒഴിവുകളിൽ പരിഗണിക്കപ്പെടാൻ താൽപ്പര്യമുള്ള സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ അനുബധ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഡിസംബർ 28 ന് വൈകിട്ട് നാലിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
