ഒറ്റപ്പാലം ഗവ ആയുര്‍വേദ ആശുപത്രിയില്‍ ഫീമെയില്‍ തെറാപ്പിസ്റ്റ് ഒഴിവ്. കേരള സര്‍ക്കാര്‍ ഡി.എ.എം.ഇ അംഗീകരിച്ച തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. പ്രായപരിധി 40. താത്പര്യമുള്ളവര്‍ ജനുവരി ആറിന് രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കല്‍പ്പാത്തി ചാത്തപുരം ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 9072650492.
