കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിൽ 2022 ഏപ്രിൽ ബാച്ച് വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ആനന്ദ് ജിജോ ആന്റണി ഒന്നാം റാങ്കിനും വിഷ്ണു ജി.എസ് രണ്ടാം റാങ്കിനും അഭിഷേക് ആർ മൂന്നാം റാങ്കിനും അർഹരായി.പരീക്ഷാഫലം www.keralamediaacademy.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.