രാമനാട്ടുകര നഗരസഭ രണ്ടാം ഡിവിഷനിലെ തിരുത്തിയാട് കോവയിൽ റോഡിന്റെ സൈഡ് കെട്ട് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങൾ കൃത്യമായി ആവിഷ്കരിച്ചു നടപ്പാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ ബിപിൻ കൃഷ്ണനെ അനുമോദിച്ചു. റോഡ് കമ്മിറ്റി കൺവീനർ പി സുരേന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.