കല്‍പ്പറ്റ: ഇന്ത്യന്‍ എയര്‍ ഫോഴ്സ് വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (റീജ്യണല്‍) വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെയും സുബ്രതോ പാര്‍ക് അഭ്യുദയകാംക്ഷികളുടെയും സംയുക്താഭ്യമുഖ്യത്തില്‍ സമാഹരിച്ച 10 ക്വിന്റല്‍ അവശ്യവസ്തുക്കള്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിതരണം ചെയ്തു. ഡല്‍ഹിയില്‍നിന്നു വ്യോമമാര്‍ഗം കരിപ്പൂരില്‍ എത്തിച്ച സാധനങ്ങളാണ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ ജയശങ്കര്‍, വിജയ്കൃഷ്ണന്‍, സന്നദ്ധ പ്രവര്‍ത്തകരായ അനൂപ് കാരാട്, അഭയ്ദേവ്, പ്രഫുല്‍, മുഹമ്മദ് യാഷിഫ്, ബിച്ചമ്മദ്, ഹരിശ്ചന്ദ്രന്‍, ജെറിന്‍ എന്നിവരുടെ നേതൃത്വത്തില്‍ മാനന്തവാടി, നിരവില്‍പ്പുഴ, തൊണ്ടര്‍നാട്, വെള്ളമുണ്ട ബത്തേരി മേഖലകളിലെ ആദിവാസി ഊരുകളില്‍ വിതരണം ചെയ്തത്.