പെരുങ്കടവിള ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്സിന്റെ പെരുങ്കടവിള വാര്‍ഡ് രജത ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന സെമിനാര്‍ മുന്‍ വിദ്യാഭാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ‘പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക്’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. തത്തിയൂര്‍ ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ഒരു മാസത്തോളം നീണ്ടു നിന്ന ആഘോഷങ്ങള്‍ ഡിസംബര്‍ 19 നാണ് തുടങ്ങിയത്. മുന്‍ മന്ത്രി തോമസ് ഐസക്ക് ആദ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.  കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പെരുങ്കടവിള ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.