ദേശീയപാത 766 ൽ പടനിലത്ത് റോഡിന്റെ ഉപരിതലം ഉയർത്തുന്ന പ്രവൃത്തിയുടെ ഭാഗമായി കല്ലുങ്കിന്റെ പുനർ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ജനുവരി 18 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ താമരശ്ശേരി-വരട്ടിയാക്കിൽ റോഡിലൂടെയും കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ സിഡബ്ല്യൂആർഡിഎം പെരിങ്ങളം മിൽമ വഴിയും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചീനിയർ അിറയിച്ചു.
