തുണേരി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കുട്ടികൾക്കായുള്ള ‘ഉയരും ഞാൻ നാടാകെ’ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ തുടർപഠനം ഉറപ്പാക്കാൻ ആരംഭിച്ച വീട്ടിലൊരു വിദ്യാലയം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരയ കുട്ടികൾക്കുള്ള
പoനോപകരണ കിറ്റുകളുടെ വിതരണോദ്ഘാടനം ഇ.കെ വിജയൻ എം.എൽ.എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ അധ്യക്ഷത വഹിച്ചു.സിഡിഎംആർപി ജോയൻറ് ഡയക്ടർ എ.കെ മിഷാമ്പ് പദ്ധതി വിശദീകരിച്ചു.
ചടങ്ങിൽ എൻഐഇ പിഐഡി പ്രതിനിധി ഡോ.വിജയ രാജ് ബൊല്ലവള്ളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ അരവിന്ദാക്ഷൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി പ്രദീഷ് , വി.വി മുഹമ്മദലി അഡ്വ: ജ്യോതി ലക്ഷി, പി സുരയ്യ ടീച്ചർ, വി.ഷാഹിന,എൻ.പത്മിനി ടീച്ചർ, നസീമ കൊട്ടാരത്തിൽ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻമാരായ രജീന്ദ്രൻ കപ്പളളി, കെ.കെ ഇന്ദിര, ബിന്ദു പുതിയോട്ടിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സി വി എം നജ്മ, ബ്ലോക്ക് മെമ്പർ ടി.ജിമേഷ് മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർ ടി.എൻ രഞ്ജിത്ത്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പ്രസംഗിച്ചു.
ആദ്യഘട്ടത്തിൽ 80 കുട്ടികൾക്കാണ് കിറ്റ് നൽകുന്നത്. ഒരു കിറ്റിന് പതിനായിരത്തിന് മുകളിൽ വില വരും. സാമൂഹ്യക്ഷേമ വകുപ്പ്, കാലിക്കറ്റ് സർവ്വകലാശാല സിഡിഎംആർപി, സെക്കന്തരബാദിലെ എൻഐ ഇ പിഐഡി സഹായത്തോടെയാണ് കിറ്റുകൾ ലഭ്യമാക്കിയത്. കുട്ടികളുടെ ബുദ്ധിപരവും ശാരീരികവുമായ പ്രയാസങ്ങൾക്ക് അനുസരിച്ചുള്ള പഠന പരീശീലന സഹായ ഉപകരണങ്ങളാണ് കിറ്റിലുള്ളത്. വാട്സ് അപ്പ് ഗ്രൂപ്പിലൂടെ ഉപകരണങ്ങൾ ഉപയോഗിക്കേണ്ട രീതികളും പഠിപ്പിക്കും.