നാഷണല്‍ ലോക് അദാലത്ത് : ജില്ലാ കോടതിയില്‍ അദാലത്ത് നടക്കും
കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11 ന് സംസ്ഥാന വ്യാപകമായി നടത്തുന്ന നാഷണല്‍ ലോക് അദാലത്തിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കോടതിയിലും രാവിലെ 10 ന് അദാലത്ത് ആരംഭിക്കും. കോടതികളില്‍ നിലവിലുള്ള കേസുകളും പുതിയ പരാതികളും ലോക് അദാലത്തില്‍ ഒത്തുതീര്‍പ്പിനായി പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ ലോക് അദാലത്തിലേക്ക് റഫര്‍ ചെയ്യാന്‍ കക്ഷികള്‍ക്ക് ആവശ്യപ്പെടാം.
സിവില്‍ കേസ്സുകള്‍, വാഹനാപകട,ഭൂമി ഏറ്റെടുക്കല്‍ കേസ്സുകള്‍, കുടുംബ തര്‍ക്കങ്ങള്‍, ഒത്തു തീര്‍ക്കാവുന്ന ക്രിമിനല്‍ കേസ്സുകള്‍, ബാങ്ക് വായ്പാ സംബന്ധമായ കേസ്സുകള്‍ തുടങ്ങിയവയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റികളുമായി (കോഴിക്കോട്, വടകര, കൊയിലാണ്ടി) ബന്ധപ്പെടാവുന്നതാണ്. താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി കോഴിക്കോട്- 0495 2996880, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി കൊയിലാണ്ടി – 7012763430, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി വടകര- 0496 2515251, കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി -0495 2365048
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
തിരുവമ്പാടി ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഒരു ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഈഴവ/തിയ്യ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എംബിഎ/ബിബിഎ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഇക്കണോമിക്‌സ്/ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബിരുദം/ഡിപ്പോമയും ഡിജിഇടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുളള എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ട്രെയിനിങ്ങും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം തിരുവമ്പാടി ഗവ. ഐ.ടി.ഐ. യില്‍ ജനുവരി 20 ന് രാവിലെ 10.30 ന് ഇന്റര്‍വ്യൂവിനായി ഹാജരാകണം. കൂടുതൽ വിവരങ്ങള്‍ക്ക്:0495 2254070.
പരാതി പരിഹാര നടപടി സ്വീകരിക്കുന്നു
സംസ്ഥാന ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് ക്ഷീര വികസന/മൃഗസംരക്ഷണ വകുപ്പ്, മില്‍മ, ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ്, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി എന്നിവയുമായി ബന്ധപ്പെട്ട പരാതികളും, ക്ഷീരസഹകരണ സംഘങ്ങളുടെ ഓഡിറ്റ്, ഓഡിറ്റ് ന്യൂനത, വസ്തു/കെട്ടിടത്തിനുള്ള അംഗീകാരം, ക്ഷീരസംഘം ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍, മില്‍മ/ക്ഷീരസംഘങ്ങള്‍/വിതരണക്കാര്‍/ഉപഭോക്താക്കള്‍ എന്നിവ സംബന്ധിച്ച പരാതികളും പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയില്‍ മേല്‍പ്പറഞ്ഞ വിധത്തിലുള്ള പരാതികളുണ്ടെങ്കില്‍ അവ ക്ഷീരവികസന വകുപ്പ്, ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്‍ (പി.ഒ), കോഴിക്കോട് 673020 എന്ന മേല്‍വിലാസത്തിലോ, dd-kkd.dairy@kerala.gov.in, dddairykkd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ജനുവരി 25 ന് മുമ്പായി അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് :0495 2371254
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ എച്ച്ഡിഎസിന് കീഴില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 750 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേയ്ക്ക് താല്‍ക്കാലിക നിയമനമാണ്. ഡിഎംഎല്‍ടിയും ഫ്‌ലോ സൈറ്റോമെട്രിയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 18-34 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 21 ന് 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം.
മുട്ടക്കോഴി വളർത്തൽ പരിശീലനം
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജനുവരി 24,25 തിയ്യതികളിൽ ആട് വളർത്തലിൽ പരിശീലനം നൽകും. താൽപര്യമുള്ള കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർ ജനുവരി 23 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04972 763473.
ഓഡിയോളജിസ്റ്റ് കരാർ നിയമനം
കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ പ്രവർത്തിച്ചുവരുന്ന ഓഡിയോളജി വിഭാഗത്തിലേക്ക് ഓഡിയോളജിസ്റ്റ് ആൻ്റ് എസ്എൽപി ഗ്രേഡ് II തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഓഡിയോളജി ആൻ്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിലുള്ള ബിരുദവും ആർസിഐ രജിസ്ട്രേഷനും. പ്രതിദിന വേതനം 750 രൂപ. താത്പര്യമുള്ള ഉദ്യേഗാർത്ഥികൾ ജനുവരി 25ന് രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തിച്ചേരണം.
എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം
കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം. ജില്ലയിലെ അഞ്ചിൽ കൂടുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച്ച 2023 ജനുവരി 21ന് രാവിലെ പത്ത് മണിക്ക് നടക്കും. ബിരുദം, ബി.കോം/എം.കോം, പ്ലസ് ടു, എസ്.എസ്.എൽ.സി, ഗ്രാഫിക് ഡിസൈനിംഗ്, ഐ.ടി.ഐ/ഡിപ്ലോമ (ഇലക്ട്രിക്കൽ /ഇലക്‌ട്രോണിക്‌സ്), കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ യോഗ്യതയുളളവർക്ക് പങ്കെടുക്കാം. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം. പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾക്ക് 0495 2370176 എന്ന വാട്‌സ് അപ് നമ്പറിൽ ബന്ധപ്പെടുക. calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
ലേലം ചെയ്യുന്നു
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുളള പോലീസ് സ്റ്റേഷനുകളിലും കോഴിക്കോട് റൂറൽ സായുധ സേനാവിഭാഗം കാര്യാലയത്തിലും പോലീസ് സ്റ്റേഷനുകളിലും സൂക്ഷിച്ചിട്ടുളളതും എൻഡിപിഎസ് കേസുകളിൽ ഉൾപ്പെട്ടതുമായ ഉപയോഗയോഗ്യമായ 36 വാഹനങ്ങൾ ഓൺലൈനായി ലേലം ചെയ്യുന്നു. എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്സൈറ്റ് www.mstcecommerce.com മുഖേന ജനുവരി 31ന് രാവിലെ 11.00 മണി മുതൽ വൈകുന്നേരം 5.30 വരെയാണ് ലേലം. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുളളവർ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ജനുവരി 30 വരെ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ്, ഓഫീസർമാരുടെ അനുമതിയോടെ രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ വാഹനങ്ങൾ പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0496 2523031
വാഹനങ്ങൾ ലേലം ചെയ്യുന്നു
കോഴിക്കോട് റൂറല്‍ കോടഞ്ചേരി, കാക്കൂര്‍, താമരശ്ശേരി,മുക്കം എന്നീ പോലിസ് സ്റ്റേഷനുകളുടെ പരിസരത്തും ഡംപിങ് യാര്‍ഡിലുമായി സൂക്ഷിച്ചിരിക്കുന്ന അവകാശികളില്ലാത്ത മുപ്പത് വാഹനങ്ങള്‍ ലേലം ചെയ്യുന്നു. എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്സൈറ്റ് www.mstcecommerce.com മുഖേന ജനുവരി 27 രാവിലെ 11മണി മുതല്‍ വൈകിട്ട് 4 മണി വരെ ഇ- ലേലത്തിലൂടെയാണ് വില്‍പ്പന. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ക്ക് ജനുവരി 26 തീയതി വരെ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ വാഹനങ്ങള്‍ പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496 2523031
ടെണ്ടറുകൾ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള ആശാപ്രവർത്തകർക്ക് പിവിസി ഐഡന്റിറ്റി കാർഡുകൾ, കാർഡ് ഹോൾഡർ ,ടാഗ് എന്നിവ രൂപകൽപ്പന ചെയ്യുന്നതിനും അച്ചടിക്കുന്നതിനും താല്പര്യമുള്ള കക്ഷികളിൽ നിന്ന് സീൽചെയ്ത മത്സര ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 24 ന് ഉച്ചയ്ക്ക് രണ്ടു മണി. ജനുവരി 25 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ടെണ്ടർ തുറക്കും. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും ദേശീയ ആരോഗ്യ ദൗത്യം കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0495 – 2374990
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷണൽ അർബൻ ലൈവ്‌ലി ഹുഡ് മിഷനും (എൻ യു എൽ എം) കുടുംബശ്രീയും സെന്റർ ഫോർ എംപ്ലോയ്‌മെന്റ് ആൻഡ് എഡ്യൂക്കേഷണൽ ഗൈഡൻസും (സി ഇ ഇ ജി) സംയുക്തമായി നടപ്പാക്കുന്ന വിവിധ സൗജന്യ തൊഴിൽ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആയുർവേദ പഞ്ചകർമ ടെക്‌നിഷ്യൻ (ആയുർവേദ തെറാപ്പി), സി എൻ സി ഓപ്പറേറ്റർ, ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ, ടു വീലർ സർവീസ് ടെക്‌നിഷ്യൻ എന്നി കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കോഴ്‌സുകൾ പൂർണ്ണമായും സൗജന്യമാണ്. പഠന സാമഗ്രികൾ സൗജന്യമായി ലഭിക്കും. താമസിച്ചു പഠിക്കുന്നവർക്ക് (റസിഡൻഷ്യൽ) ഭക്ഷണവും താമസവും സൗജന്യമായിരിക്കും. നോൺ റസിഡൻഷ്യൽ കോഴ്‌സുകൾക്ക് സ്റ്റൈപൻഡ് ലഭിക്കും. ഗവൺമെന്റ് സർട്ടിഫിക്കറ്റും ജോലിയും ലഭിക്കും. പോസ്റ്റ് പ്ലേസ്മെന്റ് സപ്പോർട്ടും ഉണ്ടായിരിക്കും. അപേക്ഷകർ എസ്.എസ്.എൽ.സി/ പ്ലസ് ടു പാസായ18 നും 35 നും ഇടയിൽ പ്രായമുള്ളവരും ഏതെങ്കിലും നഗരസഭയിലോ കോർപറേഷനിലോ സ്ഥിര താമസക്കാരും ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8593921122, 9037486929