കേരള മീഡിയ അക്കാദമി ഗൂഗിളിന്റെ സഹകരണത്തോടെ മാധ്യമ പ്രവർത്തകർക്കായി ഡാറ്റ ജേണലിസം ഏകദിന ശില്പശാല സംഘടിപ്പിക്കും. 2023 ഫെബ്രുവരി 4 ന് കേരള മീഡിയ അക്കാദമി ഹാളിലാണ് ശില്പശാല. ഡാറ്റ ജേണലിസം രംഗത്തെ വിദഗ്ദ്ധർ ശില്പശാല നയിക്കും. പങ്കെടുക്കാൻ താത്പര്യമുള്ള അക്രഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർക്ക് https://goo.gle/datadialogue എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് ആയിരിക്കും പ്രവേശനം.
