വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ‘മിന്നാമിന്നി’ അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. സെന്റ് ജോസഫ് പാരിഷ് ഹാളില്‍ നടന്ന കലോത്സവം വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.സി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തിന് കീഴിലെ 20 അങ്കണവാടികളില്‍ നിന്നുള്ള കുട്ടികളാണ് കലോല്‍സവത്തില്‍ പങ്കെടുത്തത്.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.കെ തോമസ്, ഒ. ജിനിഷ, മെമ്പര്‍മാരായ കെ.ആര് ഹേമലത, മേരിക്കുട്ടി മൈക്കിള്‍, ജോഷി വര്‍ഗ്ഗീസ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ടിന്റു കുര്യന് തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഐ.സി.ഡി.എസ് അംഗങ്ങള്‍, അങ്കണവാടി ടീച്ചര്മാര്മാര്, ഹെല്‍പ്പര്‍മാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
