മാനന്തവാടി ജില്ലാ ജയിലിലെ സൂപ്രണ്ട് ആന്റ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.ല്‍.എ നിര്‍വഹിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഉത്തര മേഖല ജയില്‍ ഡി.ഐ.ജി സാം തങ്കയ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എച്ച് റഫീഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനന്തവാടി ജില്ലാ ജയില്‍ സൂപ്രണ്ട് ഒ.എം രത്തൂന്‍, വൈത്തിരി സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് വി.എം സിയാദ്, മാനന്തവാടി ജില്ലാ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജെ.ബി രജീഷ്, കെ.ജെ.ഇ.ഒ.എ കണ്ണൂര്‍ മേഖലാ കണ്‍വീനര്‍ കെ. അജിത്ത്, കെ.ജെ.എസ്.ഒ.എ സംസ്ഥാന പ്രസിഡന്റ് സി.പി റിനേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
