കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ഡിജിറ്റൈസിംഗ് കേരളാസ് പാസ്റ്റ് എന്ന പദ്ധതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് 18-ന് രാവിലെ 10-ന് കെ.സി.എച്ച്.ആര്‍. ഓഫീസില്‍  വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.  ചരിത്രത്തിലോ അനൂബന്ധ വിഷയങ്ങളിലോ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.  25000 രൂപ പ്രതിമാസ വേതനത്തില്‍ ഒരു വര്‍ഷത്തേക്ക്  കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.  ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റയും, അസല്‍രേഖകളുമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.  വിശദ വിവരങ്ങള്‍ www.kchr.ac.in എന്ന വെബ്‌സൈറ്റില്‍.