ലോക ജലദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി ‘തണ്ണീര്‍കണ്ണി, കരുതാം നാളേക്കായ്’ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി മാനന്തവാടി, പനമരം, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നീ നാല് കേന്ദ്രങ്ങളില്‍ തെരവുനാടകം അവതരിപ്പിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യത്തോടെ ജല സ്വയംപര്യാപ്തത എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് നാടകങ്ങള്‍ അരങ്ങേറിയത്.
കേരളത്തിലെ കാലാവസ്ഥാ വ്യതിയാനവും തദ്ദേശ സ്ഥാപനങ്ങളുടെ ജല സ്വയംപര്യാപ്തതയും തെരുവ് നാടകത്തിന് പ്രമേയമായി. ജല സംരക്ഷണവുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കുകയുമാണ് ക്യാമ്പെയിനിന്റെ ലക്ഷ്യം. ടീം ഉണര്‍വ് കലാ സംഘത്തിന്റെ നേതൃത്വത്തിലാണ് നാടകാവിഷ്‌ക്കാരം നടന്നത്. ക്യാമ്പെയിനിന്റെ ഭാഗമായി പൂമല കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്ററിലെ എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബും അവതരിപ്പിച്ചു.
കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റില്‍ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.
മാനന്തവാടി കോഓപ്പറേറ്റീവ് കോളേജില്‍ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. എല്‍.എസ്.ജി.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി കോഓപ്പറേറ്റീവ് കോളേജ് പ്രിന്‍സിപ്പല്‍ പി.കെ സുധീര്‍ മുഖ്യ പ്രഭാഷണം നടത്തി. പനമരം ഡബ്യു.എം.ഒ ഇമാം ഗസാലി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി അധ്യക്ഷത വഹിച്ചു. പനമരം ഡബ്യു.എം.ഒ ഇമാം ഗസാലി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പി.ടി അബ്ദുള്‍ അസീസ് മുഖ്യ പ്രഭാഷണം നടത്തി. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് ഓഫീസ്സില്‍ നടന്ന പരിപാടി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി അധ്യക്ഷത വഹിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടിയില്‍ മാനന്തവാടി വാര്‍ഡ് കൗണ്‍സിലര്‍ സിനി ബാബു, എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ മീരാഭായി, എല്‍.എസ്.ജെ.ഡി. സീനിയര്‍ സൂപ്രണ്ട് ശ്രീജിത്ത് കരിങ്ങാളി, എല്‍.എസ്.ജി.ഡി. ജൂനിയര്‍ സൂപ്രണ്ടുമാരായ ജോസ് തോമസ്, സി. സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ ജില്ലാ ഡി.പി.എം ജെ.എല്‍ അനീഷ്, കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് എക്‌സ്‌പെര്‍ട്ട് കെ.ആര്‍. ശരത്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.