പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 227 ടണ്‍ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തതായി ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്. രാജേഷ് അറിയിച്ചു. ഇന്നലെ(6) റാന്നി, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തുകളില്‍ നിന്നും 48 ടണ്‍ അജൈവ മാലിന്യങ്ങള്‍ തിരുവല്ല യാര്‍ഡിലേക്ക് മാറ്റി. കോയിപ്രം ഗ്രാമ പഞ്ചായത്തില്‍ നിന്നും 24 ടണ്‍ മാലിന്യം കോഴഞ്ചേരി യാര്‍ഡിലേക്കു മാറ്റി. ക്ലീന്‍ കേരള കമ്പനിയും, ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്സും മാലിന്യം നീക്കുന്നതിന് മികച്ച പിന്തുണ നല്കുന്നു.
